Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Question Paper Leak

ചോദ്യപേപ്പർ ചോർച്ച: സർക്കാരിന് തരിമ്പും ഉത്തരവാദിത്വമില്ലെന്ന് കോൺ​ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​ൾ​പ്പെ​ട്ട പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ര​ന്‍റെ ഭാ​​ഗ​ത്തു​നി​ന്ന് ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ക​ട​മാ​ക്കു​ന്ന ഒ​രു ചെ​റു ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു കോ​ൺ​​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തു അ​ക്കാ​ഡ​മി​ക സെ​ഷ​നു​ക​ൾ സ​മ​യ​ത്തു ന​ട​ന്നി​ല്ലെ​ങ്കി​ലും ഹോ​സ്റ്റ​ലു​ക​ളി​ൽ സു​ര​ക്ഷ​യി​ല്ലെ​ങ്കി​ലും ജോ​ലി​ക​ളി​ൽ ഉ​റ​പ്പൊ​ന്നു​മി​ല്ലെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തി​ന്‍റെ​യൊ​ന്നും ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​ക്കു​ന്നി​ല്ലെ​ന്നു കോ​ൺ​​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​​​ഗം ക​ന​യ്യ കു​മാ​ർ ഡ​ൽ​ഹി​യി​ലെ കോ​ൺ​​​ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Kerala

പശ്ചിമേഷ്യൻ സംഘർഷം; മ​​​​​രു​​​​​ന്നു ക്ഷാ​​​മ​​​മെ​​​ന്ന് ബം​​​​​ഗാ​​​​​ൾ ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്

കോല്‍ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​ടെ ക്ഷാ​​​​​മം രൂ​​​​​ക്ഷ​​​​​മാ​​​​​ണെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ ആ​​​​​രോ​​​​​ഗ്യ​​​​​വ​​​​​കു​​​​​പ്പ്. ഒ​​​​​ട്ടേ​​​​​റെ മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.

പാ​​​​​ര​​​​​സെ​​​​​റ്റാ​​​​​മോ​​​​​ൾ ഗു​​​​​ളി​​​​​ക, 100 എം​​​​​എ​​​​​ൽ സ​​​​​ലൈ​​​​​ൻ വാ​​​​​ട്ട​​​​​ർ, ഒ​​​​​ആ​​​​​ർ​​​​​എ​​​​​സ് ലാ​​​​​യ​​​​​നി, ഡി​​​​​സ്പോ​​​​​സി​​​​​ബി​​​​​ൾ സി​​​​​റി​​​​​ഞ്ചു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യവ​​​​​ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത അ​​​​​വ​​​​​സ്ഥ​​​​​യാ​​​ണ്.

മ​​​​​രു​​​​​ന്നു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ് ക്ഷാ​​​​​മ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. പാ​​​​​ക്കിം​​​​​ഗ് വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ക്ഷാ​​​​​മ​​​​​വും പ്ര​​​​​തി​​​​​സ​​​​​ന്ധി സൃ​​​​​ഷ്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​ന്ധ​​​​​ന​​​​​നി​​​​​ര​​​​​ക്ക് വ​​​​​ർ​​​​​ധ​​​​​ന​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് വി​​​​​മാ​​​​​ന​​​​​ക്കൂ​​​​​ലി വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തും പ്ര​​​​​ശ്ന​​​​​മാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​ല്ലാ​​​​​തെ അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ സം​​​​​ഭ​​​​​രി​​​​​ക്കാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച നി​ഷേ​ധി​ച്ച് എ​ൻ​ടി​എ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ

ന്യൂ​​​​​​​​ഡ​​​​​​​​ല്‍​ഹി: നീ​​​​​​​​റ്റ് ചോ​​​​​​​​ദ്യ​​​​​​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ചോ​​​​​​​​ര്‍​ച്ച​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് രാ​​​​​​​​ജ്യ​​​​​​​​വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധം തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ ടെ​​​​​​​​സ്റ്റിം​​​​​​​​ഗ് ഏ​​​​​​​​ജ​​​​​​​​ന്‍​സി (എ​​​​​​​​ന്‍​ടി​​​​​​​​എ) ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്‌​​​​​​​ട​​​​​​​ര്‍ ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ അ​​​​​​​​ഭി​​​​​​​​ഷേ​​​​​​​​ക് സിം​​​​​​​​ഗ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ പാ​​​​​​​​ര്‍​ല​​​​​​​​മെ​​​​​​​​ന്‍റ​​​​​​​​റി സ​​​​​​​​മി​​​​​​​​തി​​​​​​​​ക്കു മു​​​​​​​​ന്നി​​​​​​​​ല്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​യി.

മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ല്‍ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​നപ​​​​​​​​രീ​​​​​​​​ക്ഷ റ​​​​​​​​ദ്ദാ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ട​​​​​​​​യാ​​​​​​​​ക്കി​​​​​​​​യ ചോ​​​​​​​​ദ്യ​​​​​​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ചോ​​​​​​​​ര്‍​ച്ച​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട നി​​​​​​​​ര​​​​​​​​വ​​​​​​​​ധി ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് പാ​​​​​​​​ര്‍​ല​​​​​​​​മെ​​​​​​​​ന്‍റ​​​​​​​റി സ്ഥി​​​​​​​​രം​​​​​സ​​​​​​​​മി​​​​​​​​തി ഉ​​​​ന്ന​​​​യി​​​​​​​​ച്ച​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ല്‍, നീ​​​​​​​​റ്റ് പ​​​​​​​​രീ​​​​​​​​ക്ഷാ​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ത​​​​​ങ്ങ​​​​​ളു​​​​​ടെ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ചോ​​​​​​​​ര്‍​ന്നി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് അ​​​​​ഭി​​​​​ഷേ​​​​​ക് സിം​​​​​​​​ഗ് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ​​​​​​​​മി​​​​​​​​തി​​​​​​​​യോ​​​​​​​​ടു വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​.

പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​വ​​​​​​​​ര്‍​ത്തി​​​​​​​​ച്ചു​​​​​​​​ള്ള ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ള്‍​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ലും നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ഈ ​​​​​​​​വി​​​​​​​​ഷ​​​​​​​​യം സി​​​​​​​​ബി​​​​​​​​ഐ അ​​​​​​​​ന്വേ​​​​​​​​ഷി​​​​​​​​ച്ചു​​​​​​​​കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​പാ​​​​​​​​ടി​​​​​​​​ല്‍ അ​​​ദ്ദേ​​​ഹം ഉ​​​​​​​​റ​​​​​​​​ച്ചു​​​​​​​​നി​​​​​​​​ന്നു.

സി​​​​​​​​ബി​​​​​​​​ഐ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം പൂ​​​​​​​​ര്‍​ത്തി​​​​​​​​യാ​​​​​​​​ക്കി ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക​​​​​​​​മാ​​​​​​​​യി സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചാ​​​​​​​​ല്‍ മാ​​​​​​​​ത്ര​​​​​​​​മേ ഇ​​​​​​​​തി​​​​​​​​നെ ചോ​​​​​​​​ദ്യ​​​​​​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ചോ​​​​​​​​ര്‍​ച്ച​​​​​​​​യാ​​​​​​​​യി ഏ​​​​​​​​ജ​​​​​​​​ന്‍​സി അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കൂ​​​വെ​​​ന്നും അ​​​ദ്ദേ​​​​​​​​ഹം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. മു​​​​​​​​ന്‍​കാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ ചോ​​​​​​​​ദ്യ​​​​​​​​പേ​​​​​​​​പ്പ​​​​​​​​ര്‍ ചോ​​​​​​​​ര്‍​ച്ചാ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചും സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ലെ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ന്‍​ടി​​​​​​​​എ​​​​​​​​യോ​​​​​​​​ട് ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ള്‍ ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ചു.

കേ​​​ന്ദ്ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സെ​​​​​ക്ര​​​​​ട്ട​​​​​റി വി​​​​​നീ​​​​​ത് ജോ​​​​​ഷി, എ​​​​​ൻ​​​​​ടി​​​​​എ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ൺ പ്ര​​​​​ദീ​​​​​പ്കു​​​​​മാ​​​​​ർ ജോ​​​​​ഷി, എ​​​​​ൻ​​​​​ടി​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​ഭി​​​​​ഷേ​​​​​ക് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണു പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ​​​​​മി​​​​​തി വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി​​​​​യ​​​​​ത്. മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റോ​​​​​ളം യോ​​​​​ഗം നീ​​​​​ണ്ടു. സി​​​​​ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ​​​​​മി​​​​​തി​​​​​ക്കു മു​​​​​ന്പാ​​​​​കെ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ഏ​​​​​താ​​​​​നും പ്ര​​​​​തി​​​​​പ​​​​​ക്ഷ എം​​​​​പി​​​​​മാ​​​​​ർ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

എ​​​​​ന്നാ​​​​​ൽ, ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​നെ എ​​​​​തി​​​​​ർ​​​​​ത്തു. സി​​​​​ബി​​​​​ഐ സ്വ​​​​​ത​​​​​ന്ത്ര​​​ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​രു​​​​​ടെ ജോ​​​​​ലി ചെ​​​​​യ്യാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ബി​​​​​ജെ​​​​​പി എം​​​​​പി​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​പി ദി​​​​​ഗ്‌​​​​​വി​​​​​ജ​​​​​യ് സിം​​​​​ഗാ​​​​​ണു പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി സ​​​​​മി​​​​​തി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ. ചോ​​​​​ദ്യ​​​​​പേ​​​​​പ്പ​​​​​ർ ചോ​​​​​ർ​​​​​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റ​​​​​ദ്ദാ​​​​​ക്കി​​​​​യ പ​​​​​രീ​​​​​ക്ഷ ജൂ​​​​​ൺ 21ന് ​​​​​വീ​​​​​ണ്ടും ന​​​​​ട​​​​​ത്തും.

National

നീറ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​; ടെ​ല​ഗ്രാം ചാ​ന​ലു​ക​ൾ നീ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ‌​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു.

കേ​ന്ദ്ര സു​ര​ക്ഷാ, ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വീ​ണ്ടും ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ ടെ​ലി​ഗ്രാം​ചാ​ന​ലു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ​ക്കൊ​പ്പം പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​റ്റി​എ)​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മെ​റ്റ, ഗൂ​ഗി​ൾ, ടെ​ല​ഗ്രാം ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​മാ​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​ത്തി.

ക​ഴി​ഞ്ഞ​മാ​സം മൂ​ന്നി​ന് ന​ട​ത്തി​യ പ​രീ​ക്ഷ​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​ത്. അ​ടു​ത്ത​മാ​സം 21 നു ​വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന്‍റെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു പ്ര​തി​ക​ളെ കോ​ട​തി അ​ടു​ത്ത​മാ​സം ര​ണ്ടു​വ​രെ ജു​ഡീ ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

മ​റ്റൊ​രു പ്ര​തി​യു​ടെ സി​ബി​ഐ ക​സ്റ്റ​ഡി നീ​ട്ടു​ക​യും ചെ​യ്തു.​ജ​യ്പുരി​ൽനി​ന്നു പി​ടി​യി​ലാ​യ മം​ഗി​ലാ​ൽ ഖാ​തി​ക്, വി​കാ​സ് ബി​വാ​ൾ, ദി​നേ​ശ് ബി​വാ​ൾ, ഗു​രു​ഗ്രാ​മി​ൽനി​ന്ന് അ​റ​സ്റ്റി​ലാ​യ യാ​ഷ് യാ​ദ​വ്, മ​ഹാ​രാ​ഷ്‌ട്രയി​ൽനി​ന്നു പി​ടി​യി​ലാ​യ ധ​ന​ഞ്ജ​യ് ലോ​ഖ​ണ്ഡെ എ​ന്നി​വ​രു​ടെ ജു​ഡീഷ​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ സി​ബി​ഐ പ്ര​ത്യേ​ക ജ​ഡ്ജി അ​ജ​യ് ഗു​പ്ത അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു പ്ര​തി​യാ​യ ശു​ഭം ഖൈ​ർ​നാ​റി​നെ അ​ഞ്ച് ദി​വ​സം കൂ​ടി ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​വ​ഴി തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്ന് സി​ബി​ഐ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

District News

നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി പ​ന്താ​ട​രു​തെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ​സ​മി​തി

പാ​ല​ക്കാ​ട്: നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രീ​ക്ഷ റ​ദ്ദു​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത് അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ സ​മി​തി.

22 ല​ക്ഷം പേ​ർ എ​ഴു​തി​യ നീ​റ്റ് മ​ത്സരപ​രീ​ക്ഷ കു​റ്റ​മ​റ്റ​വി​ധം ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ​തു അ​തീ​വഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​യ​ത്തി​നും അ​ധ്വാ​ന​ത്തി​നും പു​ല്ലു​വി​ല ക​ൽ​പ്പി​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​മാ​ണ്.

ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ന്താ​ണെ​ന്ന് സ​ർ​ക്കാ​ർ ചി​ന്തി​ക്ക​ണം. ക്ര​മ​ക്കേ​ട് ന​ട​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി കു​റ്റ​മ​റ്റ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​ക​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു ബാ​ധ്യ​ത​യു​ണ്ട്.

2024 ൽ ​ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ലു​ണ്ടാ​യ ക്ര​മ​ക്കേ​ട് വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നു പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്ട്രീ​യ മാ​ഫി​യ കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് ഇ​നി​യൊ​രു വി​ദ്യാ​ർ​ഥി​യു​ടെ​യും ക​ണ്ണീ​ർ പ​രീ​ക്ഷാക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു രൂ​പ​താസ​മി​തി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി എ​ന്ന സം​വി​ധാ​നം 2017ൽ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം 48 ഓ​ളം മ​ത്സ​രപ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി എ​ന്ന​ത് അ​തീ​വ​ഗൗ​ര​വ​ത​ര​മാ​യ വ​സ്തു​ത​യാ​ണ്.
അ​തീ​വര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ അ​ത്യ​ന്തം ലാ​ഘ​വ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​ത​യു​ണ്ട്.

രൂ​പ​താ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, ജീ​ജോ അ​റ​യ്ക്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​മി മാ​ളി​യേ​ക്ക​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up